Thursday, December 25, 2014

എന്‍റെ ക്രിസ്മസ് ചിന്തകള്‍ .......


എന്‍റെ ക്രിസ്മസ് ചിന്തകള്‍ .......

എന്നാത്തിനാടാവേ നമ്മള് തമ്മില് വഴക്ക് ...ചുമ്മാ വിട്ടുകള ...സമാധാനമായിട്ട് നമ്മക്ക് പരസ്പരം സ്നേഹമായിട്ടു കഴിയാമെന്നെ ....

ഓ  അവനു ദേഷ്യം വന്നപ്പോള്‍ അറിയാണ്ടെ പറഞ്ഞതാ .. പോട്ടെന്നെ .....ഒരു അടിയൊക്കെ തന്നു .. സാരമില്ല അവനു ഇപ്പോള്‍ വിഷമം കാണും.... പോട്ടെ .....

ഇവിടെ അത്താഴം ഉണ്ടെന്നു നിനക്കറിയാന്‍ മേലാരുന്നോ .... പിന്നെ നീ പിള്ളേരേം ആയിട്ടു പട്ടിണി കിടക്കേണ്ട വല്ല ആവശ്യവും ഉണ്ടോ.....കേറി വാടാവേ .....അല്ലെങ്കില്‍ പിന്നെ എനിക്കെന്നാ ഒരു സുഖം ....

നീ വയ്യാണ്ട് കിടക്കുമ്പോള്‍ ഒന്ന് വന്നു കണ്ടില്ലെങ്കില്‍ എനിക്കൊരു മനസമാധാനം ഉണ്ടാകുമോ .....

എടാവേ കാര്ന്നോന്മാരല്ലേ വിട്ടുകള ....നീയങ്ങു ക്ഷമിക്ക് ...പറയുന്നത് കേള്‍ക്കു ........അതുകൊണ്ട് ഒരു ദൂഷ്യോം വരില്ല ...

അതെ ... നിനക്ക് നീയും നിന്‍റെ പെണ്ണുംപിള്ളേം മാത്രമേ ഉണ്ടാകൂ ....അത് കരക്കാരായിട്ടു അടിച്ചു പിരിക്കാന്‍ ഇടവരരുത് ....

പിള്ളേരൊക്കെ ഒച്ചവെച്ചു കളിക്കട്ടെന്നെ ....അവരെ എന്തിനാ തടയുന്നത് ......സത്യത്തില്‍ അവരല്ലേ നമ്മളെക്കാള്‍ നല്ല മനസുള്ളവര്‍ ....ചുമ്മാ കളിക്കട്ടെന്നെ .....

അവനിത്തിരി വിഷമോം പ്രയാസോം മനസ്സില്‍ ഉണ്ട് ....എന്നോട് പറയുമ്പോള്‍ അവനു അതൊരു ആശ്വാസമാണ് ....അപ്പൊ പിന്നെ ഞാന്‍ ഇപ്പോള്‍ അവനെയല്ലേ കേള്‍ക്കേണ്ടത് .....അല്ലാതെ നിനക്ക് ഇപ്പോള്‍ എന്നാ പ്രയാസം ...

എന്നാ പിന്നെ നിന്‍റെയൊക്കെ മനസു അത്ര ശുധമാണ് എങ്കില്‍ ഒകെ ....അവള്‍ക്കട്ടു നീയൊക്കെ  ഒന്ന് പൊട്ടിച്ചോ ... എന്താ . ആരും ഇല്ലേ ?......

ഇയാള് നാട്ടിലെ വല്യ പുള്ളിയാണ് എന്ന് വെച്ച് പോക്രിത്തരം കാണിച്ചാല്‍ തെറ്റാണെങ്കില്‍ ആണെന്ന് ഞാന്‍ പറയും......അതിനെന്നോടു ദേഷ്യപ്പെട്ടെട്ടു കാര്യം ഇല്ല .....

നീയൊക്കെ എന്നാ ഉണ്ടാക്കിയാലും കിടന്നുറങ്ങുമ്പോള്‍ ഒരു മനസമാധാനം ഇല്ലെങ്കില്‍ പിന്നെ എന്തോന്നിനാ ഉണ്ടാക്കുന്നത്‌ .......

ഇത്രയൊക്കെയേ പത്തു രണ്ടായിരം കൊല്ലം മുന്‍പ് അങ്ങേരു പറഞ്ഞുള്ളൂ....നല്ല മനുഷ്യന്‍ ആയിരുന്നു .....

പക്ഷെ തമ്മില്‍ തല്ലി സകല പോക്രിത്തരോം ആയിട്ട് ജീവിച്ചിരുന്ന ജനതതിക്കു അതത്ര ദഹിച്ചില്ല ....കാലത്തിനു നിരക്കാതെ ചിലത് പറഞ്ഞപ്പോള്‍ അന്നത്തെ പഞ്ചായത്തുകാര്‍ക്ക് അത്ര പിടിച്ചില്ല .....തല്ലി കൊന്നു കെട്ടി തൂക്കി ....അത് പില്‍ക്കാല കഥ ....പോട്ടെ .....ഇന്നത്തെ ദിവസം അത് ഓര്‍ക്കണ്ടാ.....


അറിഞ്ഞിടത്തോളം എനിക്ക് ഇഷ്ട്ടമാണ് ആ പിറവിയെ .....അങ്ങനെ ഒരു ജന്മം പിറവിയെടുത്ത ദിനത്തെ... പിറന്നാളിനെ .... ആഘോഷിക്കുന്നതില്‍ എനിക്കും സന്തോഷം ......ആഘോഷിക്കുന്ന .....ആഘോഷിച്ച എല്ലാവര്ക്കും എന്റെ ആശംസകള്‍.....

Thursday, December 4, 2014

എന്നെയും നേര്‍വഴിക്കു നടത്തുക .....

എനിക്കൊന്നുംമനസിലാകുന്നില്ല........ഒരുകാര്യം മാത്രം മനസിലായി.......ഏകകൃഷിയേക്കാള്‍.... കൂട്ട് കൃഷി തന്നെ അഭികാമ്യം.......അങ്ങനെ പറഞ്ഞത് ക്ഷമിക്കുക .....പലതും കണ്ടും കെട്ടും മടുത്തു പറഞ്ഞു പോയതാണ് ...
ഞാനല്ലാതെ (എന്‍റെ ദൈവം അല്ലാതെ ) മറ്റൊരു ദൈവം നിങ്ങള്‍ക്കുണ്ടാകരുത് എന്ന് ഓരോരുത്തരും താന്താങ്ങളുടെ അനുയായികളെ പഠിപ്പിക്കുന്നു ....പിന്നെങ്ങനെ ചേര്‍ന്ന് നിന്ന് ഇങ്ങനെ ചിരിക്കാന്‍ പറ്റുന്നു .....അതോ ഇനിയും ഞാന്‍ മനസിലാക്കാത്ത കാര്യങ്ങള്‍ ഇതില്‍ ഉണ്ടോ.....ദയവായി പറഞ്ഞു തരിക ....
.നിങ്ങള്‍ നേതൃത്വംകൊടുക്കുന്ന മതങ്ങളുടെ നന്മ ഞാനും ഉള്‍കൊള്ളുന്നു.....പക്ഷെ ആ തത്വത്തിന്റെപേരില്‍ പരസ്പരം ബാലികഴിക്കപ്പെട്ട സാധുക്കളെ നിങ്ങള്‍ ഒരുമിച്ചു കൂടിയപ്പോള്‍ ഓര്‍മിച്ചു എ ന്ന് കരുതട്ടെ.....
എന്നെയും നേര്‍ വഴിക്ക് നടത്തുക .........

Tuesday, December 2, 2014

സാധാരണക്കാരന്റെ വെളിപ്പെടുത്തലുകള്‍



സാധാരണക്കാരന്റെ വെളിപ്പെടുത്തലുകള്‍ ....
കിണറ്റിലേക്ക് ഒരു പുതിയ തൊട്ടി വാങ്ങി ......കരണ്ട് അധികം പോകാത്തതിനാല്‍  മോട്ടര്‍ അടി മുടങ്ങിയില്ല ... തോട്ടി അധികം ഉപയോഗിക്കേണ്ടി വന്നില്ല ....ഗുണനിലവാരം കൊണ്ടാകണം കുഴയ്ക്കു തുരുമ്പെടുത്തു .....
കേബിള്‍ സര്‍വീസുകാരുടെ മികച്ച സേവനത്തെ പരിഗണിച്ചു പുതിയ ഡിഷ്‌ മേടിച്ചു വെച്ചു ....ഭാര്യ അമ്മ പിള്ളേര്‍ എന്നിവരുടെ കയ്യടി നേടി ...
ഒരു മാസം കൂടി എന്‍റെ വണ്ടി ഒന്ന് കഴുകി ......
ഞെട്ടിയോ ?.......ഇത്രയുമേയുള്ളൂ ഒരു സാധാരണക്കാരന്റെ ഒരാഴ്ചത്തെ വെളിപ്പെടുത്തലുകള്‍ ........

Saturday, November 29, 2014

ഇപ്പൊ കുറ്റം പൂഞ്ഞാര്‍ രാജാവിനു .....

"അണ്ണാ അവനെ വിടാത്ന്ഗെ ...." കത്തിയെടുത്തു സ്ക്രീനില്‍ എറിഞ്ഞുകൊടുത്തു നായകനെ സഹായിക്കുന്ന പാണ്ടി ഇനിയും ബഹുകാലം കഴിഞ്ഞാലും നന്നാകാന്‍ ബുദ്ധിമുട്ടാണ്....തലൈവര്‍ സോന്നതെല്ലാം ഉണ്മ ....അതാണ്‌ അവര്‍....ആ വിവര ദോഷത്തെ രാഷ്ട്രീയ ലാഭത്തിനു ഉപയോഗപ്പെടുത്തുന്നത് അവര്‍ ഒരിക്കലും തിരിച്ചറിയാറില്ല......
പക്ഷെ ആവുന്ന മാധ്യമങ്ങള്‍ ഒക്കെ ഉപയോഗിച്ച് അവര്‍ തമിള്‍ ജനതയെ ഒറ്റകെട്ടായി ഈ വിഷയത്തില്‍ അനിനിരത്തിയിരിക്കുന്നു ....ഇപ്പോഴിതാ തമിഴരെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന സിനിമാ മാധ്യമവും ഉപയോഗിക്കാന്‍ പോകുന്നു .....അത് നടക്കട്ടെ ....അത് അവരുടെ കുടുംബ കാര്യം ..
ആ വിവരക്കേടിനു നിന്ന് കൊടുത്ത് (ലാഭം പലതുണ്ടാകാം) ...ഒരു ജനതയെ ഇപ്പോഴും സര്‍വ്വ നാശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ നാടിന്‍റെ പ്രതിനിനിധികള്‍ ...തരത്തിന് കൂടെനിന്ന് കോടതിക്ക് മുന്‍പാകെ കേരളത്തെ ഒറ്റുകൊടുത്ത മഹാനുഭാവന്മാരോടാണ് ...ഈ നാട്ടിലെ ജനത്തിനു ഉത്തരം തേടാനുള്ളത് .....പ്രബുധതയില്ലത്ത ...സ്വാര്‍ദ്ധനായ മലയാളി സമൂഹം ..ഒരു കാഴ്ച കാണാന്‍ കാത്തിരിക്കുന്നു ......വരാനുള്ളത് വഴിയില്‍ തങ്ങരുത്....അന്നേ പഠിക്കൂ......

Thursday, November 27, 2014

ഉള്ളുകൊണ്ട് ഞാന്‍ ഒരു വിശുധനാണ്....

ഉള്ളുകൊണ്ട് ഞാന്‍ ഒരു വിശുധനാണ്... പക്ഷെ ഞാന്‍ അത് പുറമേ കാണിക്കാറില്ല....ഭയമാണ് ....നാളെ ഞാന്‍ സമാധിയായി കഴിയുമ്പോള്‍ ..എന്നിലെ വിശുദ്ധി നിങ്ങള്‍ കണക്കുകൂട്ടി കല്പ്പിചെടുത്താലോ ?.....എന്‍റെ ശേഷിപ്പുകള്‍ നിങ്ങള്‍ മാന്തിയെടുക്കും ....പനിനീര് തളിച്ച് ശുദ്ധം വരുത്തും ...ചില്ലുകൂട്ടില്‍ ഇടും ...പ്രദര്‍ശനത്തിനു വെക്കും .....പിന്നതു ലോകമെമ്പാടും പങ്കുവെക്കും ...അഴുകിത്തുടങ്ങിയ എനിക്ക് അന്ത്യചുംബനം തരാന്‍ മടിച്ച നിങ്ങള്‍ എന്‍റെ ശേഷിപ്പുകളില്‍ ചുംബിക്കാന്‍ വരിവരിയായി കാത്തു നില്‍ക്കും .....
മാന്തിയാലും കിട്ടാത്ത വിധത്തില്‍ കത്തിച്ചു ചാരമാക്കി കടലിലോഴുക്കാന്‍ പറഞ്ഞുവെക്കണം ...നടക്കുമോ ? .അല്ലെങ്കില്‍ വേണ്ട ....നിങ്ങള്ക്ക് നാളെ ഞാന്‍ ഒരു ആഘോഷം ആകാന്‍ കാരണം ആകുന്നെങ്കില്‍ അങ്ങനെ ആയിക്കോട്ടെ........

Wednesday, November 26, 2014

ഇതാണ് ആധിപത്യം .. ജനങളുടെ അല്ല ....

ഒരു ജനാധിപത്യ രാജ്യത്ത് (അങ്ങനെ പറയപ്പെടുന്നു) ... ഒരു ജനപ്രതിനിധിക്ക് സ്വന്തം മണ്ഡലത്തിലെ ദുരന്ത സാധ്യതാ പ്രദേശം സന്ദര്‍ശിക്കാന്‍ അവകാശം ഇല്ല അത്രേ ........
അപമാനിചാലും പ്രതികരണം ഇല്ല....അത് ഭരിക്കുന്നവര്‍ക്കില്ല .. പ്രതിപക്ഷത്തിനില്ല.......ജനത്തിനില്ല .....
എന്തായാലും ഒരു കാര്യം മനസിലായി ....പ്രകടനങ്ങളില്‍ അണികള്‍ മുദ്രാവാക്യം  വിളിക്കാറില്ലേ ...." നമ്മുടെ കരുത്തുറ്റ നേതാവ് കീ  ജയ് " .... ഒരു ഡാം പോലും ഒറ്റയ്ക്ക് ചൂണ്ടു വിരലിനു കുത്തി  താഴെ ഇടാന്‍ കഴിയുന്ന കരുത്തുള്ള നേതാക്കള്‍ .....
വേദനിപ്പിക്കാന്‍ എഴുതിയതല്ല ......ഇത്രക്കും അധപ്പതിച്ച കൂട്ടായ്മ ഇല്ലാത്ത സമൂഹം ആയി  പോയല്ലോ ഈ കേരളജനത... ആ സങ്കടത്തില്‍ പറഞ്ഞതായി കൂട്ടിയാല്‍ മതി.......

ആത്മസംയമനം കൈവരിച്ചു ....

വൈകിട്ട് ചില്ലറ ആവശ്യങ്ങള്‍ക്കായി തൊടുപുഴ ചന്തക്കു ഇറങ്ങിയപ്പോഴാ അറിഞ്ഞത് .. ഒരു മഹാനുഭാവന്‍ പ്രജകളെ കക്ഷത്തില്‍ ആക്കാന്‍ വരുന്നു എന്ന് ...എന്തോ യാത്ര ആണെത്രേ ....ആളെ മനസിലായപ്പോള്‍ ഉള്ളു ഇത്തിരി കലിച്ചു ....പിന്നെ അവിടെ നിന്നില്ല ......ഉള്ള നേരത്തെ തിരിച്ചു വീട്ടില്‍ വന്നു ...രണ്ടു പെഗ് അകത്താകി ആത്മസംയമനം നേടി ...

Monday, November 24, 2014

" ആ മഹാന്‍റെ ശിരസു പിളര്‍ന്നു അന്തരിക്കണേ ....."

അന്ധവിശ്വാസങ്ങള്‍ക്കും മന്ത്രവാദങ്ങള്‍ക്കും എതിരെ നിയമം കൊണ്ടുവരാന്‍ രാജാവും പരിവാരങ്ങളും തീരുമാനിച്ചു.....പക്ഷെ വിശ്വാസവും അന്ധവിശ്വാസവും എവിടെ വെച്ച് വേര്‍തിരിക്കും .....പല ഗ്രന്ഥങ്ങളിലും പരത്തി ഒടുവില്‍ ആചാര്യന്‍ നെടുമുടി  വേണു സ്വാമിയെ തന്നെ ശരണം പ്രാപിച്ചു ...."പൂജാ വേളകളില്‍ അസഭ്യം പറയരുത്" .....വേണമെങ്കില്‍ " ആ മഹാന്‍റെ ശിരസു പിളര്‍ന്നു അന്തരിക്കണേ" എന്ന് അടിസ്ഥാന്‍പരമായി പ്രാര്‍ഥിക്കാം എന്ന് ന്യായം വിധിച്ചു.........
കോഴിയും മുട്ടയും ഈ കാര്യത്തില്‍ ദുരുപയോഗം ചെയ്യുന്നതിനെപറ്റി പഠിക്കാന്‍ വിദഗ്ധരെ നിയമിച്ചു......
ഭയ ഭക്തി ജനകമായ രഹസ്യങ്ങള്‍ ഒന്നും അനുഷ്ടാനങ്ങളില്‍  പാടില്ല എന്ന് ഒരു പക്ഷെ വന്നേക്കാം......
കൊണ്ട... കൊള്ളി ... കൂടോത്രം .. ഇവയെപറ്റി സമഗ്ര പഠനത്തിനു സമിതിയെ നിയോഗിച്ചു.....
എന്തായാലും പിശാചിന്‍റെ കാര്യം കഷ്ട്ടത്തിലായി.....".ലോകാ സമസ്താ സുഖിനോ ഭവംതു" ..............


വെളിപ്പെടുത്തലുകള്‍ .....

വെളിപ്പെടുത്തലുകളുടെ കാലം.....വെളിപാടുകളുടെ കാലം.....ഒന്നും വെളിപ്പെടുത്താന്‍ ഇല്ലാത്ത ഞാന്‍ .....കഷ്ട്ടം ....എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു..........

Saturday, November 22, 2014

ഇന്നത്തെ ഒരു പത്ര വാര്‍ത്ത .....


ഇന്നത്തെ ഒരു പത്ര വാര്‍ത്ത ....അക്ഷരം ചെറുതായത് കൊണ്ട് വായിക്കാന്‍ ബുദ്ധിമുട്ടാണ് അല്ലെ ? വിഷമിക്കേണ്ട ...സംഗ്രഹം ഞാന്‍ പറയാം
അയല്‍പക്കത്തെ നായക്ക് പേ പിടിച്ചു ... ഇനി ചികിത്സിചിട്ട് കാര്യം ഇല്ല ....പക്ഷെ തല്ലികൊല്ലരുത് എന്നാ അയല്‍ക്കാരന്റെ ഭീഷണി....പുതിയ നല്ല ഒന്നാംതരം നായയെ മേടിച്ചു കൊടുക്കാം എന്ന് പറഞ്ഞിട്ടും സമ്മതിക്കുന്നില്ല ... പിന്നെന്തു ചെയ്യാന്‍ ...
പിന്നെ ചെയ്യാവുന്നത് കടി മേടിക്കാതെ നോക്കുക എന്നതാനു ....നായ വരുന്നത് അറിയിക്കാന്‍ എല്ലാ സംവിധാനങ്ങളും ഒരുക്കി .. കൊട്ടി അറിയിപ്പിനും കെട്ടി എഴുന്നള്ളത്തിനും ഉള്ള സംവിധാനങ്ങള്‍ ചെയ്തു......ആളുകളെ ഓടാനും ...പിന്നെ വെട്ടിച്ചു ഓടാനും .. ചാടാനും .. മതില് ചാടാനും വേലിചാടാനും ...മരം കയറാനും .. നായ കേറാത്ത കുന്നിന്‍ മുകളില്‍ ഓടി കേറാനും പഠിപ്പിച്ചു ..അഥവാ കടി കിട്ടിയിട്ടും ചാകാത്തവരെ ചികിത്സിക്കാന്‍ ഉള്ള സംവിധാനഗല്‍ ഒരുക്കി .രാജകിങ്കരന്മാര്‍ സാദാ ചുറ്റി കറങ്ങി....പിള്ളേര്‍ക്ക് വിദഗ്ധരെ കൊണ്ട് ക്ലാസെടുപ്പിച്ചു ധൈര്യം കൊടുത്തു ...കുട്ടികള്‍ക്ക് വരെ ഇപ്പോള്‍ നായയെ ഭയം ഇല്ലത്ത്രെ.....
ഇതില്‍കൂടുതല്‍ പ്രജാപതികള്‍ക്ക് എന്ത് ചെയ്യാന്‍ ഒക്കും .........ഏറ്റവും കഷ്ട്ടം അതല്ല ...നായ വിളയാടുന്ന സ്ഥലത്ത് കുറെ കടുവകള്‍ പെട്ട് പോയിട്ടുണ്ട്....അവയെ ഓര്‍ത്ത്‌ കരയാത്ത ഒറ്റ മനുഷ്യര്‍ ഇല്ല.....രാജാവും വല്ലാതെ സങ്കടപ്പെടുന്നു .....

തിരോന്തോരത്തിനു പോകണം .......


കഷ്ട്ടപ്പെട്ടുപോയി .....അവള് അലക്കി പശമുക്കി ഉണക്കി വെച്ചിരുന്ന .. ഒരു പതിനഞ്ച് ഷര്‍ട്ട്‌ ഒറ്റ നില്‍പ്പിനു നനച്ചു തേച്ചു.....മടുത്തു പോയി .......ദിവസം ഓരോന്ന്..... രണ്ടാഴ്ച ഓക്കേ ...ആശ്വാസം .....പക്ഷെ ? ? ? ............
ഇത് മുഴുവന്‍ ഇട്ടു തീര്‍ക്കുന്നത് വരെ നില്‍ക്കുമോ ആവൊ?......അതോ മൊത്തം വെള്ളവും ചെളിയും കയറി ...അറബിക്കടലില്‍ ഓടുങ്ങി തീരുമോ?.....
അല്ലെങ്കില്‍ പിന്നെ ....പാലാ കടന്നു .... പുതുപ്പള്ളി കടന്നു ... അങ്ങ് തിരോന്തോരത്തിന് പോകണം .........വെള്ളേം തേച്ചു അവിടം വരെ എത്തിയാല്‍ ചില്ലറ കോണോം ഉണ്ടെന്നു കേള്‍ക്കുന്നു .........
പക്ഷെ എന്‍റെ ബിന്ദൂനേം പിള്ളേരേം എന്നാ ചെയ്യാനാ.....
അവളേം പിള്ളേരേം .. പിന്നെ കാമധേനുവിനേം ... സുനനന്തിനിയേം ....കൂട്ടി തിരോന്തോരത്ത് പോയി താമസിക്കാന്‍ ഞാന്‍ പ്രജാപതി അല്ലല്ലോ........

Friday, November 21, 2014

അയല്‍പക്കത്ത് അലവലാതി വന്നു കൂടിയാല്‍ .....

അയല്‍പക്കത്ത് അലവലാതി വന്നു കൂടിയാല്‍......ഇത്തിരി പാടാ......നിലവാരം ഒത്തു പോകില്ല ....അധികം ഇടപെടാതിരിക്കുക.. അതെ വഴിയുള്ളൂ....നമ്മുടെ കിണറില്‍ നിന്നും വെള്ളം എടുക്കും.... ഓ ആയിക്കോട്ടെ .. നമുക്ക് ഇഷ്ട്ടം പോലെ വെള്ളം ഉണ്ട്.....പിന്നെ അത്യാവശ്യം അല്ലറ ചില്ലറ ജോലിക്കൊക്കെ ആളിന് ക്ഷാമം ഇല്ല ....അത് പഴയ കാലം .....
ഇന്ന് പുതിയ  കാലം .. പഴയത് എന്നെ കഴിഞ്ഞു പോയി .....
ഇന്നവര്‍ വളര്‍ന്നു ... കൊള്ളാം സന്തോഷമേയുള്ളൂ ....കുടുംബത്തീന് .പഞ്ചായത്ത് മെമ്പര്‍ ഒക്കെ ആയി.....സന്തോഷം......
എന്നിട്ടും പഴയ അലവലാതി സംസ്കാരം ഉപേക്ഷിച്ചില്ല.....ഇടയ്ക്കു അതിര്‍ത്തിയില്‍ വന്നു നിന്ന് തെറി വിളിക്കും ....തുണി പൊക്കി കാണിക്കും ...
നാട്ടു പ്രമാണിമാര്‍ ഇടപെട്ടു.... ഗുണദോഷിച്ചിട്ടു കാര്യമില്ല......ക്ഷമിക്കുക ......പ്രമാണിയുടെ നിര്‍ദേശം ... ഓ ആയിക്കോട്ടെ.....
വൈകിട്ട് തെറി തുടങ്ങുന്മ്പോള്‍  കതകടച്ചു സകല പുണ്യവാന്‍ മാരുടെയും കൊന്ത എത്തിച്ചു
ഇപ്പൊ നമ്മുടെ കിണറ്റില്‍ നിന്നും നമുക്ക് വെള്ളം അവര്‍ തരില്ല ......പോരാത്തതിന് പണ്ട് അവനു തൂറാന്‍ കക്കൂസില്ലാത്തതിനാല്‍ മറ കെട്ടാന്‍ അവസരം കൊടുത്ത മറപ്പുര അവന്റെത്‌ എന്ന് ഭാഷ്യം.....
മിണ്ടിയില്ല .....ഇടയ്ക്കു പൊട്ടിയൊലിച്ചു മുറ്റത്തേക്കു ഒഴുകിയിട്ടും കാര്യം പറഞ്ഞെതെഉള്ളു ....അടി കൊടുത്തില്ല......
ഒപ്പത്തിനു നില്‍ക്കാന്‍ നാം തറ അല്ലല്ലോ .....
പക്ഷെ ഇന്നവന്‍ നിറച്ചു തൂറി ആ കക്കൂസ് ടാങ്കില്‍ തൊട്ടാ വെച്ച് പൊട്ടിച്ചു ഒഴുക്കി നമ്മുടെ വീടുകൂടി ഒലിപ്പിച്ചു കളയും എന്ന് പറയുന്നു......
വേറെ കക്കൂസ് കെട്ടി കൊടുക്കാം എന്ന് പറഞ്ഞു....നല്ല മാര്‍ബിള്‍ ഇട്ടു കൊടുക്കാം എന്ന് പറഞ്ഞു....സമ്മതിക്കുന്നില്ല .....എന്ത് ചെയ്യും ?....
.......
പരാതി കൊടുത്തു ....പഞ്ചായത്ത് മെമ്പര്‍ ആയതു കൊണ്ട് സ്ഥലം പോലീസ് അവനു കൂട്ടാണ്....
പക്ഷെ നമ്മുടെ വീട്ടിലെ മൂപ്പീന്നിനു അനക്കം ഇല്ല....അയാള്‍ ഇപ്പോഴും കതകടച്ചു കരുണ കൊന്ത എത്തിച്ചുകൊണ്ടിരിക്കുന്നു.... 
ഇവിടെ ആത്മീയത കൊണ്ട് കാര്യമില്ല......നല്ല അടി കൊടുക്കേണ്ടിടത്ത് കരണം പുകയുന്ന അടി കൊടുക്കണം .....അതിനു നട്ടെല്ലും കൈക്ക് കരുത്തും വേണം ....
പക്ഷേ ഇടയ്ക്കു സംബന്ധം കൂടാന്‍ മൂപ്പീന്ന് ചൂട്ടും കത്തിച്ചു അയലത്ത് പോയിട്ടുണ്ടോന്നാ എന്‍റെ സംശയം.....അല്ലെങ്കില്‍ പിന്നെ ഇങ്ങനെ മിണ്ടാതിരിക്കേണ്ട കാര്യം ഉണ്ടോ ?......
ഇനി എന്ത് ചെയ്യണം....
നിങ്ങള്‍ പറയൂ.......
(ചിത്രം കടം എടുത്തത്) 

Thursday, November 20, 2014

ഉള്ളത് പറയുമ്പോള്‍ പൊള്ളല്‍ തോന്നരുത്.....



ഹൈറെഞ്ചു സംരക്ഷണ സമിതി  :.....പേര് കേള്‍ക്കാന്‍ എന്തൊരു ഭംഗി.....വാക്കില്‍ തന്നെ ഇടുക്കി ജില്ലയുടെ ആത്മാവ് കുടി കൊണ്ടിരിക്കുന്നു.....ഒപ്പം ആത്മീയ നേതൃത്വം ഭൌതികതനിലനില്‍പ്പിനെ സംരക്ഷിക്കുക കൂടി ആകുമ്പോള്‍ സംഗതി ഉഷാര്‍.....
ഫലമോ ...ആ കഥ പറഞ്ഞു അങ്ങ് കേന്ദ്രം വരെ പ്രതിനിധിയെ എത്തിച്ചു വാഴിക്കാനും കഴിഞ്ഞു....കൊള്ളാം....
ഇന്ന് ഇടുക്കി ജില്ലയെ സംബന്ധിച്ചിടത്തോളം അല്ലെങ്കില്‍ മധ്യകേരളത്തെ സംബന്ധിച്ചിടത്തോളം... അല്ല കേരളത്തെ ആകെപ്പാടെ കണക്കിലെടുക്കുമ്പോള്‍  ഏറ്റവും ഗൌരവമായ ഒരു പ്രശ്നം ആണ് മുല്ലപെരിയാര്‍ ....
ആ വിഷയത്തില്‍ ഈ അഭിനവ സംരക്ഷണ സമിതി ഒന്നും മിണ്ടി കേള്‍ക്കുന്നില്ല....
ഈയിടെ കോടികള്‍ മുടക്കി നിര്‍മ്മിച്ച ആരാധനാലയം ആണ് ചിത്രത്തില്‍.....
ഈ മണിസൌധം ഉള്‍പ്പടെ വരുന്ന പ്രദേശങ്ങള്‍ ഇത്ര വലിയ അപകട ഭീഷണിയില്‍ നില്‍ക്കുമ്പോഴും ഈ ആത്മീയ ഭൌതിക നേതൃത്വം മൌനം പാലിക്കുന്നത് മനസിലാകുന്നില്ല......അതോ അവനവന്‍ ചെയ്യേണ്ടത് ചെയ്യാതിരുന്നാലും കര്‍ത്താവ് കാക്കും എന്ന വിശ്വാസമോ?....
പാവം നിസ്സഹായ ജനത്തെ അതിജീവനത്തിന്‍റെ സമര മുഖത്തു നിന്ന് നയിക്കാന്‍ ഇവര്‍ ധരിക്കുന്നത് പോലത്തെ ഒരു  വെളുത്ത കുപ്പായം ഇട്ട ഒരു പാവം മനുഷ്യ സ്നേഹി വര്‍ഷങ്ങളായി അങ്ങ് ചപ്പാത്ത് പാലത്തില്‍ കിടന്നു ശ്രമിക്കുമ്പോഴും അതില്‍ ഈ കൂട്ടര്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല.....
ചുരുക്കത്തില്‍ രാഷ്ട്രീയവും മതവും ഇണപിരിയാത്ത അവിഹിത ബന്ധത്തില്‍ ആണെന്ന് കണക്കു കൂട്ടേണ്ടിവരും....
അതോ പെരിയാര്‍ ഒഴുകുന്ന മല മടക്കുകള്‍ക്കിടയില്‍ ഉള്ള ജന ജീവിതത്തെ ഒഴിവാക്കി കുന്നിന്മുകളില്‍ മാത്രം ഉള്ള ജീവിതങ്ങളെ സംരക്ഷിക്കണം എന്നാണോ ഈ പ്രസ്ഥാനം കരുതുന്നത്. ....
ദയവായി മൂടുപടം ഇല്ലാതെ മറുപടി പറയണം.......ഒരു രാഷ്ട്രീയമോ മതമോ ഇല്ലാത്ത ഒരുവന്‍റെ അപേക്ഷ........

Wednesday, November 19, 2014

“തിരോന്തോരത്തിനു” വെള്ളം പോകില്ല


ഈ കല്ല്‌ കയ്യാലയുടെ കണക്കു നിങ്ങള്ക്ക് അറിയാമോ? . ഞാന്‍ പറഞ്ഞു തരാം......
ഇതാണ് മുല്ലപ്പെരിയാര്‍ ബേബി ഡാമും അതിന്‍റെ അടിവശത്തെ ഇപ്പോഴത്തെ അവസ്ഥയും.....ഇനിയും ഇതേപറ്റി ഗ്രാഹ്യം ഇല്ലാത്തവര്‍ക്ക് വേണ്ടി പറയാം .... കണക്കു പറയാം......ഡാമില്‍ ജലനിരപ്പ്‌ ഉയര്‍ന്നു 119 അടിയെത്തുംപോഴാനു ദാമിനടുത്തു രണ്ടു കുന്നുകള്‍ക്കിടയില്‍ ഈ ഭിത്തിക്ക് അടിയില്‍ ജലം തൊടുക . എന്നുവെച്ചാല്‍ ഇന്ന് 141 അടി വെള്ളം ഉണ്ട് എന്ന് പറയുമ്പോള്‍ 22 അടി വെള്ളം അതായത് മൂന്നര ആള്‍ വെള്ളം എന്തോ ഭാഗ്യം കൊണ്ട് തടഞ്ഞു നില്‍ക്കുന്നു...ഒരു ചെറു ടാങ്കിലെ വെള്ളത്തെ പറ്റിയല്ല നാം സംസാരിക്കുന്നത്....ജല നിരപ്പ് ഉയരുന്നത് അനുസരിച്ച് ഡാമിന്റെ സംഭരണ ശേഷി ഗുണീഭവിക്കും എന്നറിയാമല്ലോ?....
എനിക്ക് പറയാന്‍ ഉള്ളത് ഞാന്‍ പറയും.......ജനാധിപത്യ രാജ്യത്തിലെ പ്രജയാണ് ഞാനും എനിക്കും ഈ രാജ്യത്തെ വിഷയങ്ങളില്‍ ഇടപെടാന്‍ സ്വാതന്ത്യം ഉണ്ട് എന്നും പണ്ട് പള്ളിക്കൂടത്തില്‍ പഠിച്ചു പോയതും ഒരുപക്ഷെ തെറ്റായിരിക്കും...എന്നാലും ആ പഴയ പാഠത്തില്‍ നിന്നുകൊണ്ട് ചിലത് പറയട്ടെ .....
ഈ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന കല്ല്‌ കയ്യാലക്കുള്ളില്‍ കെട്ടി നിര്‍ത്തിയിരിക്കുന്ന ജല ബോംബിന്‍റെ താഴ്വാരത്തില്‍ ജീവിക്കുന്ന അനേകം ജീവികളില്‍ ഒന്നാണ് ഞാനും എന്‍റെ കുടുംബവും...
ഏതാണ്ട് പതിനെട്ടു കൊല്ലം മുന്‍പ് ഈ കയ്യാലക്കുള്ളിലെ ജലപ്പരപ്പിലൂടെ വള്ളത്തില്‍ തുഴഞ്ഞു മീന്‍ പിടിക്കാന്‍ തദ്ദേശ വാസിയായ ആദിവാസിയുമായി ചിലവഴിക്കാന്‍ അവസരം ഉണ്ടായി.....കയ്യാല ഒന്ന് അടുത്തുകാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു.....അന്ന് ഇന്നത്തെ പ്പോലെ സുരക്ഷാ (ആരുടെ അമ്മേടെ സുരക്ഷ) ക്രമീകരണങ്ങള്‍ ഒന്നുമില്ല.....അന്ന് ആ വള്ളക്കാരന്‍ പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു അപ്പിടി പോകക്കൊടാതപ്പ അത് എപ്പോ വേണാലും ഉടഞ്ഞു പോകലാം.....അന്ന് അത്ര മനസിലായില്ല...എന്നാലും നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ തുഴഞ്ഞപ്പോള്‍ ഞാന്‍ എന്‍റെ കണ്ണുകൊണ്ട് കണ്ടതാണ് മൊത്തം വിണ്ടു കീറിയ ആ കല്ല്‌ കയ്യാലയുടെ  അവസ്ഥ......ഒന്ന് അന്ധാളിച്ചു .....പിന്നെ നിലാവില്‍ ഓളപ്പരപ്പില്‍ ഒഴുകുന്ന വഞ്ചിയില്‍ ആസ്വദിച്ചു എല്ലാം മറന്നുള്ള നിശാ യാത്ര......
പിന്നീടു കാലം .. ജീവിതം... എന്നില്‍നിന്നും എല്ലാം മായിച്ചു കളഞ്ഞു.....
ഈ കയ്യാലയോടു അടുത്തു താഴ്വാരത്തില്‍ ജീവിക്കുന്ന ജനത ഉള്ളിലെ അന്ധാളിപ്പില്‍ നിന്നും ഉയിര്‍കൊണ്ട സമരവുമായി ഉയര്‍ത്തെഴുന്നേറ്റപ്പോള്‍ പിന്നീടു ഈ വിഷയം എന്‍റെ മനസ്സില്‍ മുളപൊട്ടുകയും ആ സമരത്തില്‍ ഞാനും ഇപ്പോള്‍ ഞാന്‍ താമസിക്കുന്ന ഈ തൊടുപുഴ മുതലക്കോടം നിവാസികള്‍ ആയ സുഹൃത്തുക്കളും ചേര്‍ന്ന് ആവുന്നത്ര ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിക്കുകയും....സമരത്തിനു ഊര്‍ജ്ജം പകരാന്‍ ആവുന്ന വിധം ദൃശ്യ മാധ്യമ പ്രദര്‍ശനങ്ങളും ആയി കഴിയുന്ന സ്ഥലങ്ങളില്‍ ഒക്കെ സായാഹ്നങ്ങളില്‍ യാത്ര ചെയ്യുകയും ചെയ്തു.... തുടര്‍ന്നുള്ള സമര ചരിത്രവും ...നിങ്ങളെ ഒക്കെ ഉണ്ടാക്കി തരാം എന്ന് പറഞ്ഞു അധികാരത്തില്‍ അറമാദിച്ച .... പിന്നീടു ജനാധിപത്യം കല്‍പ്പിച്ചു നല്‍കിയ ഹോണറബിള്‍ എന്ന പദവിയെ വ്യഭിചരിച്ചും കച്ചവട സ്ഥലം ആക്കിയും ...മാറി മാറി വന്ന ഭരണകൂടങ്ങള്‍ ഒരു ജന തതിയെ വിറ്റു തിന്ന കഥ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിവുള്ളതാണല്ലോ...... ആ കഥ ആവര്‍ത്തിക്കുന്നത് ബോറാണ്.....ഒടുവില്‍ ഭരണ താക്കോല്‍ കയ്യിലെറ്റ കള്ളന്മാരും ....പരമോന്നതം എന്ന് ജനാധിപത്യ രാജ്യത്ത് പ്രജ വിളിക്കാന്‍ വിധിക്കപ്പെട്ട നീതിപീഠവും ഒരു ജനതതിയുടെ സ്വത്തും ജീവനും മനുഷ്യ നിര്‍മ്മിത ദുരന്ത സാധ്യതയില്‍ തുലാസില്‍ ആടിയപ്പോള്‍  അധികാരത്തിനും ഒഴുകിയെത്തിയ പണത്തിനും വേണ്ടി ആ ദുരവസ്ഥയെ വിറ്റുതിന്നപ്പോള്‍ തകര്‍ന്നുപോയി....ലോകത്ത് എല്ലാ ജീവജാലങ്ങളിലും കരുത്തന്‍ ദുര്‍ബലനെ അതിജീവിക്കും എന്ന തത്വത്തില്‍ ആശ്വാസം കണ്ടെത്തി ഞാനും നിഷ്ക്രിയനായി.....എന്നെപ്പോലെ പലരും....പിന്നീടു പലപ്പോഴും നിങ്ങളുടെ മുല്ലപ്പെരിയാര്‍ എന്തായി ? ആ ജോസഫിന് ഇപ്പോള്‍ ഉറക്കം ഉണ്ടോ? ...(അങ്ങേര്‍ ഇപ്പോള്‍ ഫുള്‍ ടയിം ഉറക്കം ആയിരിക്കണം) തുടങ്ങിയ ആക്ഷേപങ്ങളും വിഷമത്തോടെ കേള്‍ക്കാന്‍ ഇടവന്നിട്ടുണ്ട് ..എന്നുവെച്ചാല്‍ ഇത് തൃശൂര്‍ കാരന്‍റെ വിഷയം അല്ല ......തിരുവനതപുരം കാരന്‍റെ വിഷയം അല്ല .....കന്നൂരുകാരന്റെ വിഷയം അല്ല .....എന്തിനു ദുരന്ത സാധ്യത മുന്നില്‍ നില്‍ക്കുന്ന മെട്രോയെ സ്വപ്നം കണ്ടു കഴിയുന്ന കാര്യ ഗൌരവം മനസിലാകാത്ത അങ്ങ് കൊച്ചികാരുടെ വിഷയം അല്ല ..... സ്വാര്ധനായ മലയാളി ഈ ദുരന്ത സാധ്യതക്ക് സര്‍വഥാ യോഗ്യന്‍ തന്നെ......
ഇന്ന് ലോകത്തെ ഓരോ ചെറിയ വിഷയങ്ങളും ലോക ശ്രദ്ധയില്‍ എത്തിക്കുന്ന സോഷ്യല്‍ മീഡിയ ഒരു വ്യക്തിയുടെ ദുരന്തത്തെയോ നീതി നിഷേധത്തെയോ ജന ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രധാലു  ആണ്......നല്ലത് തന്നെ ഞാനും ആവുന്നത്ര അതില്‍ സഹകരിക്കാറുണ്ട് എല്ലാ ജീവജാലങ്ങളെയും പ്രകൃതിയെയും തന്നെക്കാള്‍ അധികം സ്നേഹിക്കുന്ന ഒരുകൂട്ടം സുഹൃത്തുക്കളും എനിക്കുണ്ട്......അതും എനിക്ക് പ്രിയ്യപെട്ട വിഷയങ്ങള്‍ തന്നെയാണ്....പക്ഷെ ലക്ഷക്കണക്കിന്‌ ജനങ്ങളുടെ എല്ലാം എല്ലാം മണിക്കൂറുകള്‍ക്കുള്ളില്‍ തൂത്തെറിയാന്‍ കഴിവുറ്റ മനുഷ്യ നിര്‍മ്മിത വിസ്പോടന ശക്തി ഈ നിമിഷം വരെ ക്ഷമ കാണിച്ചിട്ടും ഈ വിഷയത്തില്‍ ഫേസ് ബുക്ക്‌ എന്ന മാധ്യമത്തില്‍ വലിയ പ്രതികരണം കാണാത്തതില്‍ എനിക്ക് വിഷമം ഉണ്ട്......
നിങ്ങള്‍ക്കറിയുമോ........ഇന്ന് വള്ളക്കടവുകാരുടെ....വണ്ടിപ്പെരിയാരുകാരുടെ .. ചപ്പാത്തുകാരുടെ ഉപ്പുതരക്കാരുടെ അയ്യപ്പന്‍കോവില് കാരുടെ വീട്ടില്‍ .. റേഷന്‍കാര്‍ഡില്ല .. ആധാരവും പട്ടയവും ഇല്ല .. എസ് എസ് എല്‍ സി ബുക്കുകള്‍ ഇല്ല .. എല്ലാം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിരിക്കുന്നു....ഒരു പക്ഷെ ആര്‍ത്തലച്ചു എത്തുന്ന പെരുവെള്ളപ്പാച്ചിലില്‍ നിന്നും ഒന്ന് ഒഴിവാകാന്‍ പറ്റിയാല്‍ നീ ആര് ? എന്ത് ? എവിടെ നിന്നും വരുന്നു ? എന്ന ബഹുമാന്യ എന്ന് പറയപ്പെടുന്ന  ഭരണകൂടത്തിന്‍റെ ചോദ്യത്തിന് മറുപടി പറയാന്‍ അതെങ്കിലും വേണ്ടേ എന്ന് ആ പാവങ്ങള്‍ കണക്കു കൂട്ടുന്നു ..... പാവങ്ങള്‍... നിങ്ങള്ക്ക് അത് ചിന്തിക്കാന്‍ ആവുമോ? ... ഇതൊരു മനുഷ്യനും ഈറ്റവും സുരക്ഷിതത്വം അനുഭവിക്കുന്നത് സ്വന്തം ഭവനത്തില്‍ ആണ്....രാത്രിയില്‍ തട്ടിന്‍ മുകളില്‍ എലി ചാടിയാല്‍ ഗൃഹ നാഥന്‍ ഞെട്ടി എഴുന്നെല്‍ക്കുന്നു .. ഒന്നുമറിയാതെ കിടന്നുറങ്ങുന്ന ഭാര്യയേയും കുഞ്ഞിനേയും അറിയിക്കാതെ .. ഉറക്കം വരാതെ കാവല്‍ ഇരിക്കുന്നു ....അവരെ തനിച്ചാക്കി അകെലേക്ക് രണ്ടു ദിവസത്തെ യാത്രക്ക് പോകാന്‍ മടിക്കുന്നു .....ഒരു ജനാധിപഥ്യ രാജ്യത്തെ പ്രജയുടെ യഥാര്‍ത്ഥ അവസ്ഥയാണ് ഞാന്‍ വര്‍ണ്ണിച്ചത്.....
ഇങ്ങു താഴെ .. അടുത്ത തലമുറ സായിപ്പ് കെട്ടിയ്യ അഭിനവ ഇടുക്കി ഡാമിന്റെ സുരക്ഷിതത്വത്തില്‍ വിശ്വാസം അര്‍പ്പിച്ചു  സ്വസ്തമായുരങ്ങുന്ന എറണാകുളം ജില്ലക്കാരും തോടുപുഴക്കാരും .....
കാലാ കാലങ്ങളായി കണ്ടു പഴകിയ കഥ വെച്ച് എനിക്ക് തോന്നുന്നത് ഞാന്‍ പറയാം.... ഇവിടെ ഈ ദുരന്തം സംഭവിച്ചാല്‍ .....കുറെ സാധുക്കള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കാലഹരണപ്പെടും... ലോകം ഞെട്ടും....അനുശോചിക്കും ....കയ്യയച്ചു സഹായിക്കും.....അങ്ങ് തിരോന്തോരത്തിനു വെള്ളം പോകില്ല......അന്ന് ഒഴുകിയെത്തുന്ന കോടികളുടെ ധനസഹായത്തില്‍ കയ്യിട്ടു വാരി നക്കി ഉദരം ഇനിയും വീര്‍പ്പിക്കാന്‍ കാത്തിരിക്കുന്നു ഈ ഭരണ പ്രതിപക്ഷ വര്‍ഗ്ഗം എന്ന് കണക്കു കൂട്ടെണ്ടിയിരിക്കുന്നു ......ഈ നിഷ്ക്രിയത്തിനു മറ്റൊരു വിശദീകരണം എന്‍റെ മനസ്സില്‍ വരുന്നില്ല ....
.അല്ലെങ്കില്‍ അവനവന്‍റെ പറമ്പില്‍ കയ്യാല വെക്കാന്‍ കരക്കാരുടെ അനുവാദത്തിനായി ഈ വീടിന്‍റെ കാരണവന്മാര്‍ കാത്തിരിക്കുന്നു എന്ന് പറയുന്നതില്‍ എന്താണ് സാന്ഗത്യം ?.... അതും അയല്‍ക്കാരന് കുടിവെള്ളം നല്‍കാന്‍ സ്വന്തം കാശ് മുടക്കി സംവിധാനം ഉണ്ടാക്കി കൊടുക്കാം എന്ന് പറഞ്ഞിട്ടും സമ്മതിക്കാത്ത അയല്‍പക്കംകാരുടെ ധാര്‍ഷ്ട്യത്തിനു നിന്നു കൊടുക്കുന്നതിനു പിന്നില്‍ കാര്യം വേറെ ഉണ്ട് എന്ന് ജനത്തിനു അറിയാം.....തികച്ചും ന്യായമായ ....ആര് കേട്ടാലും തെറ്റു പറയാത്ത ഒരു നിര്‍ദ്ദേശം വെച്ചിട്ടും ....തികഞ്ഞ നീതി നിഷേധത്തോടെ ഏക പക്ഷീയമായ തീര്‍പ്പ് കല്‍പ്പിച്ച.... ഒരു ജനതതിയുടെ ജീവന് പോലും വിലകല്‍പ്പിക്കാത്ത നീതിപീടത്തെ ഇനിയും വണങ്ങണം എന്നാണോ.... ? ? ..ആവശ്യപ്പെടാം....സമ്മര്‍ദം ചെലുത്താം...പക്ഷെ ആദരവ് എന്നത് പ്രവര്‍ത്തികൊണ്ട് ആര്ജ്ജിക്കപ്പെടെണ്ടത് ആണ്...അധികാരം കൊണ്ട് നേടേണ്ടത് അല്ല........
ഏതോ ഒരുത്തി വെളിപ്പെടുത്താന്‍ ഉള്ളതെല്ലാം വെളിപ്പെടുത്തിയപ്പോള്‍ കണ്ടും ആസ്വദിച്ചും ലക്ഷക്കണക്കിന്‌ മലയാളികള്‍ പ്രതികരിച്ചു....ഞാനും .....പക്ഷെ ഈ സൂചിപ്പിച്ച വിഷയത്തില്‍  വേണ്ടവണ്ണം ഇടപെടാന്‍ സോഷ്യല്‍ മീഡിയ ഇനിയും തയ്യാര്‍ ആയിട്ടില്ല എന്ന സങ്കടം ആണ് എന്നെ ഇത്ര അധികം എഴുതാന്‍ പ്രേരിപ്പിച്ചത്......വായിച്ചു സമയം കളഞ്ഞെങ്കില്‍ ക്ഷമിക്കുക....സമയം അവസാനിക്കാറായ ഒരു ജനതയുടെ വിലാപം ആയി കണക്കാക്കിയാല്‍ മതി.....
 






Wednesday, November 12, 2014

ഇടയ്ക്കു 'കട്ടായി' പോകരുത്......


ഇങ്ങു നിന്നും പോയി അങ്ങ് വയനാട്ടില്‍ ഇഞ്ചി കൃഷി നടത്താന്‍ ഇപ്പൊ വലിയ തിരക്കില്ല എന്ന് കേള്‍ക്കുന്നു.....ഇഞ്ചിക്ക് വില കുറഞ്ഞതാണോ കാരണം....ഈയിടെ നല്ല വിലയായിരുന്നല്ലോ?....
ഇത്തിരി നേരം മുന്‍പ് ഇന്ത്യാവിഷനില്‍ ആദിവാസി സമൂഹത്തിലെ ശിശു മരണത്തെ പറ്റി ന്യുസ് അവറില്‍ ഫോണില്‍ ഒരു തലക്കല്‍ ശ്രീമതി ജാനു... മറുതലക്കല്‍ ശ്രീ ബാലന്‍.....
ഒടുവില്‍ ശ്രീമതി ജാനുവിന്റെ കുറെ ചോദ്യങ്ങള്‍ കോടികള്‍ ഈ വകുപ്പില്‍ ചിലവാക്കുന്നതും അത് എവിടെ പോകുന്നു എന്നും മറ്റും......അവതാരകന്‍ ഏറ്റു പിടിച്ചു.....മറുപടിക്കായി.. ശ്രീ ബാലന്‍......ശ്രീ ബാലന്‍.... കേള്‍ക്കാമോ.....ഒടുവില്‍ ലയിന്‍ കിട്ട്ടുന്നില്ല .....
.കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ...നമ്മുടെ നാട്ടില്‍ സാങ്ങേതികത്വം അത്ര വളര്‍ന്നിട്ടില്ല.. ഇടയ്ക്കു "കട്ടായി" പോകും.....
ഈയിടെ വയനാട്ടില്‍ പോയപ്പോള്‍ കണ്ട ചില ആദിവാസി കുടുംബങ്ങളുടെ വീടിന്‍റെ ചില പരിതസ്ഥിതികള്‍ പകര്‍ത്തിയത്....കൂടുതല്‍ അവിടെ നിന്ന് ചിത്രം എടുക്കാന്‍ തന്നെ ഒരുതരം ഭയം......നിയമം അത്ര കര്‍ശനമാണ്.....
എന്നിട്ടും ആ പാവങ്ങളുടെ അവസ്ഥ ഇതാണ്.....സാംസ്കാരിക തനതു പൈതൃകം നിലനിര്‍ത്താന്‍ വേണ്ടിയാണ് ഇവര്‍ ഇങ്ങനെ ജീവിക്കുന്നത് എന്ന് കരുതുക വയ്യ.....നിവര്‍ത്തികേട്‌ മനസിലാക്കാന്‍ വലിയ പുത്തി ഒന്നും വേണ്ട....
....ആകെപ്പാടെ ഇഞ്ചി കൃഷിയും അതിനിടയിലെ "കൃഷിക്കും" മറ്റും മാത്രം കുറവുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്......