ഉള്ളുകൊണ്ട് ഞാന്‍ ഒരു വിശുധനാണ്... പക്ഷെ ഞാന്‍ അത് പുറമേ കാണിക്കാറില്ല....ഭയമാണ് ....നാളെ ഞാന്‍ സമാധിയായി കഴിയുമ്പോള്‍ ..എന്നിലെ വിശുദ്ധി നിങ്ങള്‍ കണക്കുകൂട്ടി കല്പ്പിചെടുത്താലോ ?.....എന്‍റെ ശേഷിപ്പുകള്‍ നിങ്ങള്‍ മാന്തിയെടുക്കും ....പനിനീര് തളിച്ച് ശുദ്ധം വരുത്തും ...ചില്ലുകൂട്ടില്‍ ഇടും ...പ്രദര്‍ശനത്തിനു വെക്കും .....പിന്നതു ലോകമെമ്പാടും പങ്കുവെക്കും ...അഴുകിത്തുടങ്ങിയ എനിക്ക് അന്ത്യചുംബനം തരാന്‍ മടിച്ച നിങ്ങള്‍ എന്‍റെ ശേഷിപ്പുകളില്‍ ചുംബിക്കാന്‍ വരിവരിയായി കാത്തു നില്‍ക്കും .....
മാന്തിയാലും കിട്ടാത്ത വിധത്തില്‍ കത്തിച്ചു ചാരമാക്കി കടലിലോഴുക്കാന്‍ പറഞ്ഞുവെക്കണം ...നടക്കുമോ ? .അല്ലെങ്കില്‍ വേണ്ട ....നിങ്ങള്ക്ക് നാളെ ഞാന്‍ ഒരു ആഘോഷം ആകാന്‍ കാരണം ആകുന്നെങ്കില്‍ അങ്ങനെ ആയിക്കോട്ടെ........

No comments:
Post a Comment