എന്‍റെ ക്രിസ്മസ് ചിന്തകള്‍ .......
എന്നാത്തിനാടാവേ നമ്മള് തമ്മില് വഴക്ക് ...ചുമ്മാ വിട്ടുകള
...സമാധാനമായിട്ട് നമ്മക്ക് പരസ്പരം സ്നേഹമായിട്ടു കഴിയാമെന്നെ ....
ഓ അവനു ദേഷ്യം
വന്നപ്പോള്‍ അറിയാണ്ടെ പറഞ്ഞതാ .. പോട്ടെന്നെ .....ഒരു അടിയൊക്കെ തന്നു ..
സാരമില്ല അവനു ഇപ്പോള്‍ വിഷമം കാണും.... പോട്ടെ .....
ഇവിടെ അത്താഴം ഉണ്ടെന്നു നിനക്കറിയാന്‍ മേലാരുന്നോ .... പിന്നെ
നീ പിള്ളേരേം ആയിട്ടു പട്ടിണി കിടക്കേണ്ട വല്ല ആവശ്യവും ഉണ്ടോ.....കേറി വാടാവേ
.....അല്ലെങ്കില്‍ പിന്നെ എനിക്കെന്നാ ഒരു സുഖം ....
നീ വയ്യാണ്ട് കിടക്കുമ്പോള്‍ ഒന്ന് വന്നു കണ്ടില്ലെങ്കില്‍
എനിക്കൊരു മനസമാധാനം ഉണ്ടാകുമോ .....
എടാവേ കാര്ന്നോന്മാരല്ലേ വിട്ടുകള ....നീയങ്ങു ക്ഷമിക്ക്
...പറയുന്നത് കേള്‍ക്കു ........അതുകൊണ്ട് ഒരു ദൂഷ്യോം വരില്ല ...
അതെ ... നിനക്ക് നീയും നിന്‍റെ പെണ്ണുംപിള്ളേം മാത്രമേ ഉണ്ടാകൂ
....അത് കരക്കാരായിട്ടു അടിച്ചു പിരിക്കാന്‍ ഇടവരരുത് ....
പിള്ളേരൊക്കെ ഒച്ചവെച്ചു കളിക്കട്ടെന്നെ ....അവരെ എന്തിനാ
തടയുന്നത് ......സത്യത്തില്‍ അവരല്ലേ നമ്മളെക്കാള്‍ നല്ല മനസുള്ളവര്‍ ....ചുമ്മാ
കളിക്കട്ടെന്നെ .....
അവനിത്തിരി വിഷമോം പ്രയാസോം മനസ്സില്‍ ഉണ്ട് ....എന്നോട്
പറയുമ്പോള്‍ അവനു അതൊരു ആശ്വാസമാണ് ....അപ്പൊ പിന്നെ ഞാന്‍ ഇപ്പോള്‍ അവനെയല്ലേ
കേള്‍ക്കേണ്ടത് .....അല്ലാതെ നിനക്ക് ഇപ്പോള്‍ എന്നാ പ്രയാസം ...
എന്നാ പിന്നെ നിന്‍റെയൊക്കെ മനസു അത്ര ശുധമാണ് എങ്കില്‍ ഒകെ
....അവള്‍ക്കട്ടു നീയൊക്കെ ഒന്ന്
പൊട്ടിച്ചോ ... എന്താ . ആരും ഇല്ലേ ?......
ഇയാള് നാട്ടിലെ വല്യ പുള്ളിയാണ് എന്ന് വെച്ച് പോക്രിത്തരം
കാണിച്ചാല്‍ തെറ്റാണെങ്കില്‍ ആണെന്ന് ഞാന്‍ പറയും......അതിനെന്നോടു
ദേഷ്യപ്പെട്ടെട്ടു കാര്യം ഇല്ല .....
നീയൊക്കെ എന്നാ ഉണ്ടാക്കിയാലും കിടന്നുറങ്ങുമ്പോള്‍ ഒരു
മനസമാധാനം ഇല്ലെങ്കില്‍ പിന്നെ എന്തോന്നിനാ ഉണ്ടാക്കുന്നത് .......
ഇത്രയൊക്കെയേ പത്തു രണ്ടായിരം കൊല്ലം മുന്‍പ് അങ്ങേരു
പറഞ്ഞുള്ളൂ....നല്ല മനുഷ്യന്‍ ആയിരുന്നു .....
പക്ഷെ തമ്മില്‍ തല്ലി സകല പോക്രിത്തരോം ആയിട്ട് ജീവിച്ചിരുന്ന
ജനതതിക്കു അതത്ര ദഹിച്ചില്ല ....കാലത്തിനു നിരക്കാതെ ചിലത് പറഞ്ഞപ്പോള്‍ അന്നത്തെ
പഞ്ചായത്തുകാര്‍ക്ക് അത്ര പിടിച്ചില്ല .....തല്ലി കൊന്നു കെട്ടി തൂക്കി ....അത്
പില്‍ക്കാല കഥ ....പോട്ടെ .....ഇന്നത്തെ ദിവസം അത് ഓര്‍ക്കണ്ടാ.....
അറിഞ്ഞിടത്തോളം എനിക്ക് ഇഷ്ട്ടമാണ് ആ പിറവിയെ .....അങ്ങനെ ഒരു
ജന്മം പിറവിയെടുത്ത ദിനത്തെ... പിറന്നാളിനെ .... ആഘോഷിക്കുന്നതില്‍ എനിക്കും സന്തോഷം ......ആഘോഷിക്കുന്ന .....ആഘോഷിച്ച
എല്ലാവര്ക്കും എന്റെ ആശംസകള്‍.....
No comments:
Post a Comment