ഇങ്ങു നിന്നും പോയി അങ്ങ് വയനാട്ടില്‍ ഇഞ്ചി കൃഷി നടത്താന്‍ ഇപ്പൊ വലിയ തിരക്കില്ല എന്ന് കേള്‍ക്കുന്നു.....ഇഞ്ചിക്ക് വില കുറഞ്ഞതാണോ കാരണം....ഈയിടെ നല്ല വിലയായിരുന്നല്ലോ?....
ഇത്തിരി നേരം മുന്‍പ് ഇന്ത്യാവിഷനില്‍ ആദിവാസി സമൂഹത്തിലെ ശിശു മരണത്തെ പറ്റി ന്യുസ് അവറില്‍ ഫോണില്‍ ഒരു തലക്കല്‍ ശ്രീമതി ജാനു... മറുതലക്കല്‍ ശ്രീ ബാലന്‍.....
ഒടുവില്‍ ശ്രീമതി ജാനുവിന്റെ കുറെ ചോദ്യങ്ങള്‍ കോടികള്‍ ഈ വകുപ്പില്‍ ചിലവാക്കുന്നതും അത് എവിടെ പോകുന്നു എന്നും മറ്റും......അവതാരകന്‍ ഏറ്റു പിടിച്ചു.....മറുപടിക്കായി.. ശ്രീ ബാലന്‍......ശ്രീ ബാലന്‍.... കേള്‍ക്കാമോ.....ഒടുവില്‍ ലയിന്‍ കിട്ട്ടുന്നില്ല .....
.കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ...നമ്മുടെ നാട്ടില്‍ സാങ്ങേതികത്വം അത്ര വളര്‍ന്നിട്ടില്ല.. ഇടയ്ക്കു "കട്ടായി" പോകും.....
ഈയിടെ വയനാട്ടില്‍ പോയപ്പോള്‍ കണ്ട ചില ആദിവാസി കുടുംബങ്ങളുടെ വീടിന്‍റെ ചില പരിതസ്ഥിതികള്‍ പകര്‍ത്തിയത്....കൂടുതല്‍ അവിടെ നിന്ന് ചിത്രം എടുക്കാന്‍ തന്നെ ഒരുതരം ഭയം......നിയമം അത്ര കര്‍ശനമാണ്.....
എന്നിട്ടും ആ പാവങ്ങളുടെ അവസ്ഥ ഇതാണ്.....സാംസ്കാരിക തനതു പൈതൃകം നിലനിര്‍ത്താന്‍ വേണ്ടിയാണ് ഇവര്‍ ഇങ്ങനെ ജീവിക്കുന്നത് എന്ന് കരുതുക വയ്യ.....നിവര്‍ത്തികേട് മനസിലാക്കാന്‍ വലിയ പുത്തി ഒന്നും വേണ്ട....
....ആകെപ്പാടെ ഇഞ്ചി കൃഷിയും അതിനിടയിലെ "കൃഷിക്കും" മറ്റും മാത്രം കുറവുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്......
No comments:
Post a Comment