Thursday, November 20, 2014

ഉള്ളത് പറയുമ്പോള്‍ പൊള്ളല്‍ തോന്നരുത്.....



ഹൈറെഞ്ചു സംരക്ഷണ സമിതി  :.....പേര് കേള്‍ക്കാന്‍ എന്തൊരു ഭംഗി.....വാക്കില്‍ തന്നെ ഇടുക്കി ജില്ലയുടെ ആത്മാവ് കുടി കൊണ്ടിരിക്കുന്നു.....ഒപ്പം ആത്മീയ നേതൃത്വം ഭൌതികതനിലനില്‍പ്പിനെ സംരക്ഷിക്കുക കൂടി ആകുമ്പോള്‍ സംഗതി ഉഷാര്‍.....
ഫലമോ ...ആ കഥ പറഞ്ഞു അങ്ങ് കേന്ദ്രം വരെ പ്രതിനിധിയെ എത്തിച്ചു വാഴിക്കാനും കഴിഞ്ഞു....കൊള്ളാം....
ഇന്ന് ഇടുക്കി ജില്ലയെ സംബന്ധിച്ചിടത്തോളം അല്ലെങ്കില്‍ മധ്യകേരളത്തെ സംബന്ധിച്ചിടത്തോളം... അല്ല കേരളത്തെ ആകെപ്പാടെ കണക്കിലെടുക്കുമ്പോള്‍  ഏറ്റവും ഗൌരവമായ ഒരു പ്രശ്നം ആണ് മുല്ലപെരിയാര്‍ ....
ആ വിഷയത്തില്‍ ഈ അഭിനവ സംരക്ഷണ സമിതി ഒന്നും മിണ്ടി കേള്‍ക്കുന്നില്ല....
ഈയിടെ കോടികള്‍ മുടക്കി നിര്‍മ്മിച്ച ആരാധനാലയം ആണ് ചിത്രത്തില്‍.....
ഈ മണിസൌധം ഉള്‍പ്പടെ വരുന്ന പ്രദേശങ്ങള്‍ ഇത്ര വലിയ അപകട ഭീഷണിയില്‍ നില്‍ക്കുമ്പോഴും ഈ ആത്മീയ ഭൌതിക നേതൃത്വം മൌനം പാലിക്കുന്നത് മനസിലാകുന്നില്ല......അതോ അവനവന്‍ ചെയ്യേണ്ടത് ചെയ്യാതിരുന്നാലും കര്‍ത്താവ് കാക്കും എന്ന വിശ്വാസമോ?....
പാവം നിസ്സഹായ ജനത്തെ അതിജീവനത്തിന്‍റെ സമര മുഖത്തു നിന്ന് നയിക്കാന്‍ ഇവര്‍ ധരിക്കുന്നത് പോലത്തെ ഒരു  വെളുത്ത കുപ്പായം ഇട്ട ഒരു പാവം മനുഷ്യ സ്നേഹി വര്‍ഷങ്ങളായി അങ്ങ് ചപ്പാത്ത് പാലത്തില്‍ കിടന്നു ശ്രമിക്കുമ്പോഴും അതില്‍ ഈ കൂട്ടര്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല.....
ചുരുക്കത്തില്‍ രാഷ്ട്രീയവും മതവും ഇണപിരിയാത്ത അവിഹിത ബന്ധത്തില്‍ ആണെന്ന് കണക്കു കൂട്ടേണ്ടിവരും....
അതോ പെരിയാര്‍ ഒഴുകുന്ന മല മടക്കുകള്‍ക്കിടയില്‍ ഉള്ള ജന ജീവിതത്തെ ഒഴിവാക്കി കുന്നിന്മുകളില്‍ മാത്രം ഉള്ള ജീവിതങ്ങളെ സംരക്ഷിക്കണം എന്നാണോ ഈ പ്രസ്ഥാനം കരുതുന്നത്. ....
ദയവായി മൂടുപടം ഇല്ലാതെ മറുപടി പറയണം.......ഒരു രാഷ്ട്രീയമോ മതമോ ഇല്ലാത്ത ഒരുവന്‍റെ അപേക്ഷ........

No comments: