ഈ കല്ല് കയ്യാലയുടെ കണക്കു നിങ്ങള്ക്ക് അറിയാമോ? ….
ഞാന്‍ പറഞ്ഞു തരാം......
ഇതാണ് മുല്ലപ്പെരിയാര്‍ ബേബി ഡാമും അതിന്‍റെ അടിവശത്തെ
ഇപ്പോഴത്തെ അവസ്ഥയും.....ഇനിയും ഇതേപറ്റി ഗ്രാഹ്യം ഇല്ലാത്തവര്‍ക്ക് വേണ്ടി പറയാം
.... കണക്കു പറയാം......ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു 119 അടിയെത്തുംപോഴാനു
ദാമിനടുത്തു രണ്ടു കുന്നുകള്‍ക്കിടയില്‍ ഈ ഭിത്തിക്ക് അടിയില്‍ ജലം തൊടുക .
എന്നുവെച്ചാല്‍ ഇന്ന് 141 അടി വെള്ളം ഉണ്ട് എന്ന് പറയുമ്പോള്‍ 22
അടി
വെള്ളം അതായത് മൂന്നര ആള്‍ വെള്ളം എന്തോ ഭാഗ്യം കൊണ്ട് തടഞ്ഞു നില്‍ക്കുന്നു...ഒരു
ചെറു ടാങ്കിലെ വെള്ളത്തെ പറ്റിയല്ല നാം സംസാരിക്കുന്നത്....ജല നിരപ്പ് ഉയരുന്നത്
അനുസരിച്ച് ഡാമിന്റെ സംഭരണ ശേഷി ഗുണീഭവിക്കും എന്നറിയാമല്ലോ?....
എനിക്ക് പറയാന്‍ ഉള്ളത് ഞാന്‍ പറയും.......ജനാധിപത്യ
രാജ്യത്തിലെ പ്രജയാണ് ഞാനും എനിക്കും ഈ രാജ്യത്തെ വിഷയങ്ങളില്‍ ഇടപെടാന്‍ സ്വാതന്ത്യം
ഉണ്ട് എന്നും പണ്ട് പള്ളിക്കൂടത്തില്‍ പഠിച്ചു പോയതും ഒരുപക്ഷെ തെറ്റായിരിക്കും...എന്നാലും
ആ പഴയ പാഠത്തില്‍ നിന്നുകൊണ്ട് ചിലത് പറയട്ടെ .....
ഈ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന കല്ല് കയ്യാലക്കുള്ളില്‍
കെട്ടി നിര്‍ത്തിയിരിക്കുന്ന ജല ബോംബിന്‍റെ താഴ്വാരത്തില്‍ ജീവിക്കുന്ന അനേകം
ജീവികളില്‍ ഒന്നാണ് ഞാനും എന്‍റെ കുടുംബവും...
ഏതാണ്ട് പതിനെട്ടു കൊല്ലം മുന്‍പ് ഈ കയ്യാലക്കുള്ളിലെ
ജലപ്പരപ്പിലൂടെ വള്ളത്തില്‍ തുഴഞ്ഞു മീന്‍ പിടിക്കാന്‍ തദ്ദേശ വാസിയായ
ആദിവാസിയുമായി ചിലവഴിക്കാന്‍ അവസരം ഉണ്ടായി.....കയ്യാല ഒന്ന് അടുത്തുകാണാന്‍
ആഗ്രഹം പ്രകടിപ്പിച്ചു.....അന്ന് ഇന്നത്തെ പ്പോലെ സുരക്ഷാ (ആരുടെ അമ്മേടെ സുരക്ഷ)
ക്രമീകരണങ്ങള്‍ ഒന്നുമില്ല.....അന്ന് ആ വള്ളക്കാരന്‍ പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു
“
അപ്പിടി പോകക്കൊടാതപ്പ അത് എപ്പോ വേണാലും ഉടഞ്ഞു പോകലാം”.....അന്ന്
അത്ര മനസിലായില്ല...എന്നാലും നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ തുഴഞ്ഞപ്പോള്‍ ഞാന്‍
എന്‍റെ കണ്ണുകൊണ്ട് കണ്ടതാണ് മൊത്തം വിണ്ടു കീറിയ ആ കല്ല് കയ്യാലയുടെ അവസ്ഥ......ഒന്ന് അന്ധാളിച്ചു .....പിന്നെ നിലാവില്‍
ഓളപ്പരപ്പില്‍ ഒഴുകുന്ന വഞ്ചിയില്‍ ആസ്വദിച്ചു എല്ലാം മറന്നുള്ള നിശാ യാത്ര......
പിന്നീടു കാലം .. ജീവിതം... എന്നില്‍നിന്നും എല്ലാം മായിച്ചു
കളഞ്ഞു.....
ഈ കയ്യാലയോടു അടുത്തു താഴ്വാരത്തില്‍ ജീവിക്കുന്ന ജനത ഉള്ളിലെ
അന്ധാളിപ്പില്‍ നിന്നും ഉയിര്‍കൊണ്ട സമരവുമായി ഉയര്‍ത്തെഴുന്നേറ്റപ്പോള്‍ പിന്നീടു
ഈ വിഷയം എന്‍റെ മനസ്സില്‍ മുളപൊട്ടുകയും ആ സമരത്തില്‍ ഞാനും ഇപ്പോള്‍ ഞാന്‍
താമസിക്കുന്ന ഈ തൊടുപുഴ മുതലക്കോടം നിവാസികള്‍ ആയ സുഹൃത്തുക്കളും ചേര്‍ന്ന്
ആവുന്നത്ര ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിക്കുകയും....സമരത്തിനു ഊര്‍ജ്ജം പകരാന്‍
ആവുന്ന വിധം ദൃശ്യ മാധ്യമ പ്രദര്‍ശനങ്ങളും ആയി കഴിയുന്ന സ്ഥലങ്ങളില്‍ ഒക്കെ
സായാഹ്നങ്ങളില്‍ യാത്ര ചെയ്യുകയും ചെയ്തു.... തുടര്‍ന്നുള്ള സമര ചരിത്രവും ...”നിങ്ങളെ
ഒക്കെ ഉണ്ടാക്കി തരാം” എന്ന് പറഞ്ഞു അധികാരത്തില്‍ അറമാദിച്ച ....
പിന്നീടു ജനാധിപത്യം കല്‍പ്പിച്ചു നല്‍കിയ “ഹോണറബിള്‍”
എന്ന പദവിയെ വ്യഭിചരിച്ചും കച്ചവട സ്ഥലം ആക്കിയും ...മാറി മാറി വന്ന ഭരണകൂടങ്ങള്‍
ഒരു ജന തതിയെ വിറ്റു തിന്ന കഥ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിവുള്ളതാണല്ലോ...... ആ
കഥ ആവര്‍ത്തിക്കുന്നത് ബോറാണ്.....ഒടുവില്‍ ഭരണ താക്കോല്‍ കയ്യിലെറ്റ കള്ളന്മാരും
....പരമോന്നതം എന്ന് ജനാധിപത്യ രാജ്യത്ത് പ്രജ വിളിക്കാന്‍ വിധിക്കപ്പെട്ട
നീതിപീഠവും ഒരു ജനതതിയുടെ സ്വത്തും ജീവനും മനുഷ്യ നിര്‍മ്മിത ദുരന്ത സാധ്യതയില്‍
തുലാസില്‍ ആടിയപ്പോള്‍ അധികാരത്തിനും
ഒഴുകിയെത്തിയ പണത്തിനും വേണ്ടി ആ ദുരവസ്ഥയെ വിറ്റുതിന്നപ്പോള്‍ തകര്‍ന്നുപോയി....ലോകത്ത്
എല്ലാ ജീവജാലങ്ങളിലും കരുത്തന്‍ ദുര്‍ബലനെ അതിജീവിക്കും എന്ന തത്വത്തില്‍ ആശ്വാസം
കണ്ടെത്തി ഞാനും നിഷ്ക്രിയനായി.....എന്നെപ്പോലെ പലരും....പിന്നീടു പലപ്പോഴും “നിങ്ങളുടെ
മുല്ലപ്പെരിയാര്‍ എന്തായി ? ആ ജോസഫിന് ഇപ്പോള്‍ ഉറക്കം ഉണ്ടോ? ...(അങ്ങേര്‍
ഇപ്പോള്‍ ഫുള്‍ ടയിം ഉറക്കം ആയിരിക്കണം) തുടങ്ങിയ ആക്ഷേപങ്ങളും വിഷമത്തോടെ കേള്‍ക്കാന്‍
ഇടവന്നിട്ടുണ്ട് ..എന്നുവെച്ചാല്‍ ഇത് തൃശൂര്‍ കാരന്‍റെ വിഷയം അല്ല
......തിരുവനതപുരം കാരന്‍റെ വിഷയം അല്ല .....കന്നൂരുകാരന്റെ വിഷയം അല്ല
.....എന്തിനു ദുരന്ത സാധ്യത മുന്നില്‍ നില്‍ക്കുന്ന മെട്രോയെ സ്വപ്നം കണ്ടു
കഴിയുന്ന കാര്യ ഗൌരവം മനസിലാകാത്ത അങ്ങ് കൊച്ചികാരുടെ വിഷയം അല്ല ..... സ്വാര്ധനായ
മലയാളി ഈ ദുരന്ത സാധ്യതക്ക് സര്‍വഥാ യോഗ്യന്‍ തന്നെ......
ഇന്ന് ലോകത്തെ ഓരോ ചെറിയ വിഷയങ്ങളും ലോക ശ്രദ്ധയില്‍
എത്തിക്കുന്ന സോഷ്യല്‍ മീഡിയ ഒരു വ്യക്തിയുടെ ദുരന്തത്തെയോ നീതി നിഷേധത്തെയോ ജന
ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രധാലു
ആണ്......നല്ലത് തന്നെ ഞാനും ആവുന്നത്ര അതില്‍ സഹകരിക്കാറുണ്ട് എല്ലാ
ജീവജാലങ്ങളെയും പ്രകൃതിയെയും തന്നെക്കാള്‍ അധികം സ്നേഹിക്കുന്ന ഒരുകൂട്ടം
സുഹൃത്തുക്കളും എനിക്കുണ്ട്......അതും എനിക്ക് പ്രിയ്യപെട്ട വിഷയങ്ങള്‍ തന്നെയാണ്....പക്ഷെ
ലക്ഷക്കണക്കിന് ജനങ്ങളുടെ എല്ലാം എല്ലാം മണിക്കൂറുകള്‍ക്കുള്ളില്‍ തൂത്തെറിയാന്‍
കഴിവുറ്റ മനുഷ്യ നിര്‍മ്മിത വിസ്പോടന ശക്തി ഈ നിമിഷം വരെ ക്ഷമ കാണിച്ചിട്ടും ഈ
വിഷയത്തില്‍ ഫേസ് ബുക്ക് എന്ന മാധ്യമത്തില്‍ വലിയ പ്രതികരണം കാണാത്തതില്‍ എനിക്ക്
വിഷമം ഉണ്ട്......
നിങ്ങള്‍ക്കറിയുമോ........ഇന്ന്
വള്ളക്കടവുകാരുടെ....വണ്ടിപ്പെരിയാരുകാരുടെ .. ചപ്പാത്തുകാരുടെ ഉപ്പുതരക്കാരുടെ
അയ്യപ്പന്‍കോവില് കാരുടെ വീട്ടില്‍ .. റേഷന്‍കാര്‍ഡില്ല .. ആധാരവും പട്ടയവും ഇല്ല
.. എസ് എസ് എല്‍ സി ബുക്കുകള്‍ ഇല്ല .. എല്ലാം സുരക്ഷിത സ്ഥലങ്ങളിലേക്ക്
മാറ്റിയിരിക്കുന്നു....ഒരു പക്ഷെ ആര്‍ത്തലച്ചു എത്തുന്ന പെരുവെള്ളപ്പാച്ചിലില്‍
നിന്നും ഒന്ന് ഒഴിവാകാന്‍ പറ്റിയാല്‍ “നീ ആര് ? എന്ത് ? എവിടെ നിന്നും
വരുന്നു ? എന്ന ബഹുമാന്യ എന്ന് പറയപ്പെടുന്ന ഭരണകൂടത്തിന്‍റെ ചോദ്യത്തിന് മറുപടി പറയാന്‍
അതെങ്കിലും വേണ്ടേ എന്ന് ആ പാവങ്ങള്‍ കണക്കു കൂട്ടുന്നു ..... പാവങ്ങള്‍...
നിങ്ങള്ക്ക് അത് ചിന്തിക്കാന്‍ ആവുമോ? ... ഇതൊരു മനുഷ്യനും ഈറ്റവും സുരക്ഷിതത്വം
അനുഭവിക്കുന്നത് സ്വന്തം ഭവനത്തില്‍ ആണ്....രാത്രിയില്‍ തട്ടിന്‍ മുകളില്‍ എലി
ചാടിയാല്‍ ഗൃഹ നാഥന്‍ ഞെട്ടി എഴുന്നെല്‍ക്കുന്നു .. ഒന്നുമറിയാതെ കിടന്നുറങ്ങുന്ന
ഭാര്യയേയും കുഞ്ഞിനേയും അറിയിക്കാതെ .. ഉറക്കം വരാതെ കാവല്‍ ഇരിക്കുന്നു ....അവരെ
തനിച്ചാക്കി അകെലേക്ക് രണ്ടു ദിവസത്തെ യാത്രക്ക് പോകാന്‍ മടിക്കുന്നു .....ഒരു
ജനാധിപഥ്യ രാജ്യത്തെ പ്രജയുടെ യഥാര്‍ത്ഥ അവസ്ഥയാണ് ഞാന്‍ വര്‍ണ്ണിച്ചത്.....
ഇങ്ങു താഴെ .. അടുത്ത തലമുറ സായിപ്പ് കെട്ടിയ്യ അഭിനവ ഇടുക്കി
ഡാമിന്റെ സുരക്ഷിതത്വത്തില്‍ വിശ്വാസം അര്‍പ്പിച്ചു സ്വസ്തമായുരങ്ങുന്ന എറണാകുളം ജില്ലക്കാരും
തോടുപുഴക്കാരും .....
കാലാ കാലങ്ങളായി കണ്ടു പഴകിയ കഥ വെച്ച് എനിക്ക് തോന്നുന്നത്
ഞാന്‍ പറയാം.... ഇവിടെ ഈ ദുരന്തം സംഭവിച്ചാല്‍ .....കുറെ സാധുക്കള്‍ നിമിഷങ്ങള്‍ക്കുള്ളില്‍
കാലഹരണപ്പെടും... ലോകം ഞെട്ടും....അനുശോചിക്കും ....കയ്യയച്ചു സഹായിക്കും.....അങ്ങ്
“തിരോന്തോരത്തിനു”
വെള്ളം പോകില്ല......അന്ന് ഒഴുകിയെത്തുന്ന കോടികളുടെ ധനസഹായത്തില്‍ കയ്യിട്ടു വാരി
നക്കി ഉദരം ഇനിയും വീര്‍പ്പിക്കാന്‍ കാത്തിരിക്കുന്നു ഈ ഭരണ പ്രതിപക്ഷ വര്‍ഗ്ഗം
എന്ന് കണക്കു കൂട്ടെണ്ടിയിരിക്കുന്നു ......ഈ നിഷ്ക്രിയത്തിനു മറ്റൊരു വിശദീകരണം
എന്‍റെ മനസ്സില്‍ വരുന്നില്ല ....
.അല്ലെങ്കില്‍ അവനവന്‍റെ പറമ്പില്‍ കയ്യാല വെക്കാന്‍
കരക്കാരുടെ അനുവാദത്തിനായി ഈ വീടിന്‍റെ കാരണവന്മാര്‍ കാത്തിരിക്കുന്നു എന്ന്
പറയുന്നതില്‍ എന്താണ് സാന്ഗത്യം ?.... അതും അയല്‍ക്കാരന് കുടിവെള്ളം നല്‍കാന്‍
സ്വന്തം കാശ് മുടക്കി സംവിധാനം ഉണ്ടാക്കി കൊടുക്കാം എന്ന് പറഞ്ഞിട്ടും
സമ്മതിക്കാത്ത അയല്‍പക്കംകാരുടെ ധാര്‍ഷ്ട്യത്തിനു നിന്നു കൊടുക്കുന്നതിനു പിന്നില്‍
കാര്യം വേറെ ഉണ്ട് എന്ന് ജനത്തിനു അറിയാം.....തികച്ചും ന്യായമായ ....ആര് കേട്ടാലും
തെറ്റു പറയാത്ത ഒരു നിര്‍ദ്ദേശം വെച്ചിട്ടും ....തികഞ്ഞ നീതി നിഷേധത്തോടെ ഏക
പക്ഷീയമായ തീര്‍പ്പ് കല്‍പ്പിച്ച.... ഒരു ജനതതിയുടെ ജീവന് പോലും വിലകല്‍പ്പിക്കാത്ത
നീതിപീടത്തെ ഇനിയും വണങ്ങണം എന്നാണോ.... ? ? ..ആവശ്യപ്പെടാം....സമ്മര്‍ദം
ചെലുത്താം...പക്ഷെ ആദരവ് എന്നത് പ്രവര്‍ത്തികൊണ്ട് ആര്ജ്ജിക്കപ്പെടെണ്ടത്
ആണ്...അധികാരം കൊണ്ട് നേടേണ്ടത് അല്ല........
ഏതോ ഒരുത്തി വെളിപ്പെടുത്താന്‍ ഉള്ളതെല്ലാം
വെളിപ്പെടുത്തിയപ്പോള്‍ കണ്ടും ആസ്വദിച്ചും ലക്ഷക്കണക്കിന് മലയാളികള്‍
പ്രതികരിച്ചു....ഞാനും .....പക്ഷെ ഈ സൂചിപ്പിച്ച വിഷയത്തില്‍ വേണ്ടവണ്ണം ഇടപെടാന്‍ സോഷ്യല്‍ മീഡിയ ഇനിയും
തയ്യാര്‍ ആയിട്ടില്ല എന്ന സങ്കടം ആണ് എന്നെ ഇത്ര അധികം എഴുതാന്‍
പ്രേരിപ്പിച്ചത്......വായിച്ചു സമയം കളഞ്ഞെങ്കില്‍ ക്ഷമിക്കുക....സമയം
അവസാനിക്കാറായ ഒരു ജനതയുടെ വിലാപം ആയി കണക്കാക്കിയാല്‍ മതി.....