Friday, January 30, 2015

അല്‍പ്പം സഹിഷ്ണുതയോടെ വായിക്കണം എന്നപേക്ഷ ....

അല്‍പ്പം സഹിഷ്ണുതയോടെ വായിക്കണം എന്നപേക്ഷ ....
Rs.10000 x 40000000 = Rs.400000000000 Divided by 65 = Rs.6153846153.84 (അറുന്നൂറ്റി പതിനഞ്ചു കോടി മുപ്പത്തി എട്ടു ലക്ഷത്തി നാല്പ്പത്താറായിരത്തി നൂറ്റി അന്പത്തിമൂന്നു രൂപ ......) വല്ലതും മനസിലായോ ....കണക്കു കൂട്ടാന്‍ കമ്പ്യൂട്ടര്‍ ഉണ്ടായിരുന്നത് കൊണ്ട് ഏകദേശ പിടികിട്ടി .....
മതേതര രാജ്യത്ത് മതതീഷ്ണ ജന്യമായ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതില്‍ ഉല്‍ഘണ്ട പ്പെടുന്ന പ്രിയരേ സ്നേഹിതരെ ...രോഗ കാരണം വളരെ ലളിതം ....
ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല ....മാനവ ചരിത്രം അല്‍പ്പമൊക്കെ ഇടയ്ക്കു വായിച്ചാല്‍ മനസിലാകും....
വളച്ചു കെട്ടുന്നില്ല നേരേ കാര്യത്തിലേക്ക് വരാം ....മതവും രാഷ്ട്രീയവും ഒന്നുതന്നെ അഥവാ പഴയ നായയ ഉപമ പറഞ്ഞാല്‍ ഇരു പുറങ്ങള്‍ ....കുത്തനെ നില്‍ക്കുന്ന വട്ടത്തിലുള്ള .ഒരു വശം കൂടിയുണ്ട് അതാണ്‌ അധികാരം ....
ഇനി സൂചിപ്പിച്ച കണക്കു ....(ഏകദേശം മാത്രം ..ഒരു ഉദാഹരണം മാത്രം,..)
ഒരു വ്യക്തി (എല്ലാവരും ഏതോ മതത്തില്‍ വിശ്വസിക്കുന്നവര്‍) ജനിക്കുമ്പോള്‍ മുതല്‍ മരിക്കുന്നത് വരെ അത് കഴിഞ്ഞും ആ വ്യക്തിയുടെ പേരില്‍ അവന്‍റെ മത വിശ്വാസ പരമായ ആചാര അനുഷ്ട്ടാനങ്ങള്‍ക്ക് ഒരു പതിനായിരം രൂപ ചിലവാക്കുന്നു എന്ന് ചുമ്മാ കണക്കുകൂട്ടിയാല്‍ ...ഈ കൊച്ചു കേരളത്തിലെ നാലുകോടി ജനങ്ങള്‍ ജനിച്ചു മരിക്കുന്നതുവരെ ചിലവാക്കുന്നത് മുകളില്‍ കാണിച്ചിരിക്കുന്ന എനിക്ക് എണ്ണാന്‍ അറിയില്ലാത്ത വലിയ ഒരു തുകയാണ്...ഒരു മനുഷ്യന്‍റെ ശരാശരി ആയുസ് 65 എന്ന് കണക്കുകൂട്ടിയാല്‍ 65 കൊണ്ട് ഹരിച്ചാല്‍ പ്രതിവര്‍ഷ തുക ലഭിക്കും ....എന്ന് വെച്ചാല്‍ മേല്‍പ്പറഞ്ഞ ആളോഹരി ചെറിയ തുകവെച്ചു കണക്കു കൂട്ടിയാല്‍ തന്നെ അറുന്നൂറ്റി ചില്ല്വാനം കോടി രൂപയുടെ വരവ് ചെലവ് കണക്കു ഉണ്ടാകും ....അതാണോ യഥാര്‍ഥ തുക .ഒരു പക്ഷെ പ്രശസ്തമായ ചില ഇടങ്ങള്‍ ചേര്‍ന്നാല്‍  തന്നെ ഇത്രത്തോളം വന്നേക്കാം ...ഞാന്‍ ഈ അക്കൌണ്ടന്‍സി പഠിച്ചിട്ടില്ല ...അറിയാവുന്നവര്‍ കണക്കു കൂട്ടിയാട്ടെ ...മനുഷ്യനെ നേര്‍വഴിക്കു നടത്തുന്നത് ഇത്ര ചിലവേറിയ കാര്യമോ ?...
ഇത്രക്ക് സാമ്പത്തിക ശക്തിയായ മതങ്ങള്‍ ഭരണത്തില്‍ പ്രത്യക്ഷ പരോക്ഷ ഇടപെടലുകള്‍ നടത്തുന്നതില്‍ അത്ഭുതപ്പെടാന്‍ എന്തിരിക്കുന്നു ......
ഇവിടെ മതേതരത്വത്തില്‍ കെട്ടിപ്പടുത്ത രാഷ്ട്രം എന്ന ഇന്ത്യയുടെ സങ്കല്പം തകര്‍ന്നടിയുന്നു .....
വേദനപ്പെട്ടട്ടു കാര്യം ഇല്ല .....ഇത് പണ്ടേ ഇങ്ങനാണ് ..നാളെ അങ്ങനെ ആയിരിക്കുകയും ചെയ്യും...
ഇപ്പോഴും എപ്പോഴും എന്നേക്കും ആമേന്‍ .......

(ചിതം കടം കൊണ്ടത്‌) 

No comments: