Thursday, December 25, 2014

എന്‍റെ ക്രിസ്മസ് ചിന്തകള്‍ .......


എന്‍റെ ക്രിസ്മസ് ചിന്തകള്‍ .......

എന്നാത്തിനാടാവേ നമ്മള് തമ്മില് വഴക്ക് ...ചുമ്മാ വിട്ടുകള ...സമാധാനമായിട്ട് നമ്മക്ക് പരസ്പരം സ്നേഹമായിട്ടു കഴിയാമെന്നെ ....

ഓ  അവനു ദേഷ്യം വന്നപ്പോള്‍ അറിയാണ്ടെ പറഞ്ഞതാ .. പോട്ടെന്നെ .....ഒരു അടിയൊക്കെ തന്നു .. സാരമില്ല അവനു ഇപ്പോള്‍ വിഷമം കാണും.... പോട്ടെ .....

ഇവിടെ അത്താഴം ഉണ്ടെന്നു നിനക്കറിയാന്‍ മേലാരുന്നോ .... പിന്നെ നീ പിള്ളേരേം ആയിട്ടു പട്ടിണി കിടക്കേണ്ട വല്ല ആവശ്യവും ഉണ്ടോ.....കേറി വാടാവേ .....അല്ലെങ്കില്‍ പിന്നെ എനിക്കെന്നാ ഒരു സുഖം ....

നീ വയ്യാണ്ട് കിടക്കുമ്പോള്‍ ഒന്ന് വന്നു കണ്ടില്ലെങ്കില്‍ എനിക്കൊരു മനസമാധാനം ഉണ്ടാകുമോ .....

എടാവേ കാര്ന്നോന്മാരല്ലേ വിട്ടുകള ....നീയങ്ങു ക്ഷമിക്ക് ...പറയുന്നത് കേള്‍ക്കു ........അതുകൊണ്ട് ഒരു ദൂഷ്യോം വരില്ല ...

അതെ ... നിനക്ക് നീയും നിന്‍റെ പെണ്ണുംപിള്ളേം മാത്രമേ ഉണ്ടാകൂ ....അത് കരക്കാരായിട്ടു അടിച്ചു പിരിക്കാന്‍ ഇടവരരുത് ....

പിള്ളേരൊക്കെ ഒച്ചവെച്ചു കളിക്കട്ടെന്നെ ....അവരെ എന്തിനാ തടയുന്നത് ......സത്യത്തില്‍ അവരല്ലേ നമ്മളെക്കാള്‍ നല്ല മനസുള്ളവര്‍ ....ചുമ്മാ കളിക്കട്ടെന്നെ .....

അവനിത്തിരി വിഷമോം പ്രയാസോം മനസ്സില്‍ ഉണ്ട് ....എന്നോട് പറയുമ്പോള്‍ അവനു അതൊരു ആശ്വാസമാണ് ....അപ്പൊ പിന്നെ ഞാന്‍ ഇപ്പോള്‍ അവനെയല്ലേ കേള്‍ക്കേണ്ടത് .....അല്ലാതെ നിനക്ക് ഇപ്പോള്‍ എന്നാ പ്രയാസം ...

എന്നാ പിന്നെ നിന്‍റെയൊക്കെ മനസു അത്ര ശുധമാണ് എങ്കില്‍ ഒകെ ....അവള്‍ക്കട്ടു നീയൊക്കെ  ഒന്ന് പൊട്ടിച്ചോ ... എന്താ . ആരും ഇല്ലേ ?......

ഇയാള് നാട്ടിലെ വല്യ പുള്ളിയാണ് എന്ന് വെച്ച് പോക്രിത്തരം കാണിച്ചാല്‍ തെറ്റാണെങ്കില്‍ ആണെന്ന് ഞാന്‍ പറയും......അതിനെന്നോടു ദേഷ്യപ്പെട്ടെട്ടു കാര്യം ഇല്ല .....

നീയൊക്കെ എന്നാ ഉണ്ടാക്കിയാലും കിടന്നുറങ്ങുമ്പോള്‍ ഒരു മനസമാധാനം ഇല്ലെങ്കില്‍ പിന്നെ എന്തോന്നിനാ ഉണ്ടാക്കുന്നത്‌ .......

ഇത്രയൊക്കെയേ പത്തു രണ്ടായിരം കൊല്ലം മുന്‍പ് അങ്ങേരു പറഞ്ഞുള്ളൂ....നല്ല മനുഷ്യന്‍ ആയിരുന്നു .....

പക്ഷെ തമ്മില്‍ തല്ലി സകല പോക്രിത്തരോം ആയിട്ട് ജീവിച്ചിരുന്ന ജനതതിക്കു അതത്ര ദഹിച്ചില്ല ....കാലത്തിനു നിരക്കാതെ ചിലത് പറഞ്ഞപ്പോള്‍ അന്നത്തെ പഞ്ചായത്തുകാര്‍ക്ക് അത്ര പിടിച്ചില്ല .....തല്ലി കൊന്നു കെട്ടി തൂക്കി ....അത് പില്‍ക്കാല കഥ ....പോട്ടെ .....ഇന്നത്തെ ദിവസം അത് ഓര്‍ക്കണ്ടാ.....


അറിഞ്ഞിടത്തോളം എനിക്ക് ഇഷ്ട്ടമാണ് ആ പിറവിയെ .....അങ്ങനെ ഒരു ജന്മം പിറവിയെടുത്ത ദിനത്തെ... പിറന്നാളിനെ .... ആഘോഷിക്കുന്നതില്‍ എനിക്കും സന്തോഷം ......ആഘോഷിക്കുന്ന .....ആഘോഷിച്ച എല്ലാവര്ക്കും എന്റെ ആശംസകള്‍.....

Thursday, December 4, 2014

എന്നെയും നേര്‍വഴിക്കു നടത്തുക .....

എനിക്കൊന്നുംമനസിലാകുന്നില്ല........ഒരുകാര്യം മാത്രം മനസിലായി.......ഏകകൃഷിയേക്കാള്‍.... കൂട്ട് കൃഷി തന്നെ അഭികാമ്യം.......അങ്ങനെ പറഞ്ഞത് ക്ഷമിക്കുക .....പലതും കണ്ടും കെട്ടും മടുത്തു പറഞ്ഞു പോയതാണ് ...
ഞാനല്ലാതെ (എന്‍റെ ദൈവം അല്ലാതെ ) മറ്റൊരു ദൈവം നിങ്ങള്‍ക്കുണ്ടാകരുത് എന്ന് ഓരോരുത്തരും താന്താങ്ങളുടെ അനുയായികളെ പഠിപ്പിക്കുന്നു ....പിന്നെങ്ങനെ ചേര്‍ന്ന് നിന്ന് ഇങ്ങനെ ചിരിക്കാന്‍ പറ്റുന്നു .....അതോ ഇനിയും ഞാന്‍ മനസിലാക്കാത്ത കാര്യങ്ങള്‍ ഇതില്‍ ഉണ്ടോ.....ദയവായി പറഞ്ഞു തരിക ....
.നിങ്ങള്‍ നേതൃത്വംകൊടുക്കുന്ന മതങ്ങളുടെ നന്മ ഞാനും ഉള്‍കൊള്ളുന്നു.....പക്ഷെ ആ തത്വത്തിന്റെപേരില്‍ പരസ്പരം ബാലികഴിക്കപ്പെട്ട സാധുക്കളെ നിങ്ങള്‍ ഒരുമിച്ചു കൂടിയപ്പോള്‍ ഓര്‍മിച്ചു എ ന്ന് കരുതട്ടെ.....
എന്നെയും നേര്‍ വഴിക്ക് നടത്തുക .........

Tuesday, December 2, 2014

സാധാരണക്കാരന്റെ വെളിപ്പെടുത്തലുകള്‍



സാധാരണക്കാരന്റെ വെളിപ്പെടുത്തലുകള്‍ ....
കിണറ്റിലേക്ക് ഒരു പുതിയ തൊട്ടി വാങ്ങി ......കരണ്ട് അധികം പോകാത്തതിനാല്‍  മോട്ടര്‍ അടി മുടങ്ങിയില്ല ... തോട്ടി അധികം ഉപയോഗിക്കേണ്ടി വന്നില്ല ....ഗുണനിലവാരം കൊണ്ടാകണം കുഴയ്ക്കു തുരുമ്പെടുത്തു .....
കേബിള്‍ സര്‍വീസുകാരുടെ മികച്ച സേവനത്തെ പരിഗണിച്ചു പുതിയ ഡിഷ്‌ മേടിച്ചു വെച്ചു ....ഭാര്യ അമ്മ പിള്ളേര്‍ എന്നിവരുടെ കയ്യടി നേടി ...
ഒരു മാസം കൂടി എന്‍റെ വണ്ടി ഒന്ന് കഴുകി ......
ഞെട്ടിയോ ?.......ഇത്രയുമേയുള്ളൂ ഒരു സാധാരണക്കാരന്റെ ഒരാഴ്ചത്തെ വെളിപ്പെടുത്തലുകള്‍ ........